
പീരുമേട്: കൊല്ലം -തേനി ദേശീയ പാതയിൽ വണ്ടിപ്പെരിയാർ പുതിയ പാലത്തിലെ കോൺക്രീറ്റ് കമ്പി വീണ്ടും ഇളകിയത് അപകടം വരുത്തുന്നു. പാലത്തിലെ കെണി തിരിച്ചറിയാതെ ഇത് വഴി പോകുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാദ്ധ്യതയേറി. മുൻപ് പാലത്തിലെ കോൺക്രീറ്റ് കമ്പികൾ ഇളകിയത് പുനർനിർമ്മിച്ചതിന്റെ ഭാഗമായുള്ള കോൺക്രീറ്റ് സ്പാൻ ആഗ്ലേയർ കമ്പിയാണ് ഇപ്പോൾ ഇളകിയത്.
പാലത്തിലെ കോൺക്രീറ്റ് കമ്പികൾ ഇളകിയത് സംബന്ധിച്ച് നിരവധി പരാതികൾ ദേശീയപാത അധികൃതർക്ക് ലഭിച്ചതിനെത്തുടർന്ന് അധികൃതർ ഇടപെട്ട് പാലത്തിനു മുകളിൽ റീ കോൺക്രീറ്റ് ചെയ്താണ് പരിഹരിച്ചത്. എന്നാൽ ഇതിന്റെ പ്രയോജനം ഏറെക്കാലം നീണ്ടുനിന്നില്ല. അപകട കെണിക്ക് പരിഹാരമായി ചെയ്ത കോൺക്രീറ്റിലെ സ്പാൻ ആംഗ്ലേയർ കമ്പി കോൺക്രീറ്റ് ചെയ്ത് ആറുമാസം കഴിഞ്ഞപ്പോഴേക്കും വീണ്ടുംഇളകുകയായിരുന്നു. റീകോൺക്രീറ്റ് ചെയ്തത് ഇളകാതിരിക്കാൻ സ്പാൻ ചെയ്ത ഭാഗങ്ങളിലെ ആംഗ്ലേയർ കമ്പി ഇളകി കോൺക്രീറ്റിന് മുകളിലായി നിൽക്കുന്നത് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമെന്നാണ് യാത്രക്കാരുടെ പരാതി. അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായി.