തൊടുപുഴ: സ്വകാര്യ ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന അമ്മാസ്, ആനകെട്ടിപ്പറമ്പിൽ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലായിരുന്നു സംഘർഷം. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ആനകെട്ടിപറമ്പിൽ ബസിന്റെ ഡ്രൈവർ സക്കീറിനെ സ്വകാര്യ ആശുപ്രതിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.