കോട്ടയം: ഓട്ടുകുന്നേൽ കുടുംബയോഗം അഞ്ചാമത് വാർഷികം ഞായറാഴ്ച്ച ഭരണങ്ങാനം ഓശാനമൗണ്ട് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിന് കുടുംബയോഗം രക്ഷാധികാരി കെ. കെ. കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം എസ്. എൻ. ഡി. പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യും.കമലമ്മ കുട്ടപ്പൻ ഭദ്രദീപം തെളിക്കും. മീനഗോപി ഗുരുസ്മരണ നടത്തും. എസ്. എൻ. ഡി. പി യോഗം മുൻ ദേവസ്വം സെക്രട്ടറി കെ. പി. ഗോപി, ഷൈലജ രാജു, റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി ഒ. എം. മോഹനൻ, റിട്ട .തഹസീൽദാർ കെ. ശശി എന്നിവർ പ്രസംഗിക്കും. കുടുംബയോഗം വൈ. പ്രസിഡന്റ് ഒ. എം. രാജു സ്വാഗതവും ഒ. എം. ഷിജി നന്ദിയും പറയും. ചടങ്ങിൽ ഭരണസമിതി തിരഞ്ഞെടുപ്പ്, സ്കോളർഷിപ്പ് വിതരണം, കുടുംബസംഗമം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടക്കും.