പഴയരിക്കണ്ടം: എസ്. എൻ. ഡി. പി യോഗം 2840 നമ്പർ ശായുടെ പഴയരിക്കണ്ടം ഗുരുദേവക്ഷേത്രത്തിലെ ദേശോത്സവത്തോടനുബന്ധിച്ച് പകൽപ്പൂ ഘോഷയാത്ര നടത്തി. വൈകുന്നേരം പ്രഭസിറ്റിയിൽനിന്നുംഫ്ളോട്ടുകളുടെയും വാദ്യമേളങ്ങളുടെയും പൂത്താലങ്ങളുടെയും അകമ്പടിയോടെ പകൽ പൂര ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. നൂറ്കണക്കിന് ഭക്തജനങ്ങൾ ഘോഷയാത്രയിൽ പങ്കെടുത്തു. രാത്രി 9 ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയിസ്ിന്റെ ഗാനമേള .ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് ജയൻ കൊല്ലംപറമ്പിൽ, വൈ. പ്രസിഡന്റ് സലിമ സോമൻ, സെക്രട്ടറി ഷീന ലജി, ജോ. സെക്രട്ടറി ഉഷ സാബു, യൂണിയൻ കമ്മറ്റിയംഗം അരവിന്ദ് പെരുംതുരുത്ത്, ശാഖാ കമ്മറ്റിയംഗങ്ങൾ, കുടുംബയോഗം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം വഹിച്ചുണ