കട്ടപ്പന : കട്ടപ്പനയിൽ അംബേദ്കർ ജയന്തി എന്ന പേരിൽ ചേർന്ന യോഗവുമായി ചേരമസാംബവ ഡെവലപ്പ്‌മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) ന് ബന്ധമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്, ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ എന്നിവർ അറിയിച്ചു. സംഘടനയുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. എം എസ് സജൻ, ശ്രീകുമാർ പീരുമേട്, ഷിബു പാമ്പാടി എന്നിവരെ സി.എസ്.ഡി എസിൽ നിന്ന് പുറത്താക്കിയിട്ടുള്ളതാണെന്നും കെ .കെ സുരേഷ് അറിയിച്ചു