തൊടുപുഴ: ഡിസ്ട്രിക്റ്റ് റൈഫിൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള റൈഫിൾ ഷൂട്ടിംഗ് പരിശീലന ക്യാമ്പ് മേയ് ഒന്ന് മുതൽ 10 ദിവസത്തേക്ക് മുട്ടം റൈഫിൾ ക്ലബ്ബിൽ വച്ച് നടത്തുമെന്ന് ഡിസ്ട്രിക്റ്റ് റൈഫിൾ അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. ആദ്യം പേരുനൽകുന്ന 30 പേർക്കാണ് പരിശീലനം നൽകുന്നത്. വിദ്യാർത്ഥികൾക്ക് റൈഫിൾ ഷൂട്ടിംഗിനെക്കുറിച്ച് അവബോധം നൽകുവാൻ വേണ്ടി രൂപകൽപന ചെയ്തിരിക്കുന്ന പരിശീലന പരിപാടിയിൽ ഈ രംഗത്ത് മികവുതെളിയിച്ച ഷൂട്ടർമാരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്.
അന്തർദേശീയ തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കാൻ സാധിക്കുന്ന ഷൂട്ടർമാരെ പരിശീലിപ്പിച്ചെടുക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
11 വയസ്സു മുതൽ 21 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്കാണ് ക്യാംബിൽ പ്രവേശനം നൽകുന്നത്.രാവിലെ 10 ന് ആരംഭിക്കുന്ന ക്ലാസ്സുകൾ വൈകുന്നേരം 3 ന് അവസാനിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 30നകം മുട്ടത്തുള്ള റൈഫിൾ ക്ലബ് ഒഫീസിൽ ബന്ധപ്പെട്ട് അപേക്ഷ നൽകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 9188675094, 9447026834 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.