
രാജാക്കാട്:ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ രാജാക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബ സുരക്ഷ പദ്ധതിയുടെ ഉദ്ഘാടനം നടത്തി.സംസ്ഥാനത്ത് കെ എച്ച്.ആർ എ മെമ്പർമാരായ ഇരുപതിനായിരം അംഗങ്ങൾക്കാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.3000 രൂപയാണ് അംഗത്വ ഫീസ്.ചേരുന്ന അംഗം മരണപ്പെട്ടാൽ 10 ലക്ഷം രൂപ അവകാശികൾക്ക് ലഭിക്കും.ജൂൺ 30 വരെ പദ്ധതിയിൽ ചേരുന്ന അംഗങ്ങൾക്ക് പ്രത്യേക പ്രായപരിധിയില്ല.ഉടമകൾക്കും ചില നിബന്ധനകളോടു കൂടി തൊഴിലാളികൾക്കും ഇതിൽ അംഗമാകാം. തൊഴിലാളികൾക്ക് 55 വയസ് വരെയാണ് ചേരാനുള്ള പ്രായപരിധി. ജൂലായ് ഒന്ന് മുതലാണ് ഇത് പ്രബല്യത്തിൽ വരിക.
രാജാക്കാട് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച് രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.യൂണിറ്റ് പ്രസിഡന്റ് വി.കെ രാജീവ് അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ്
ജോയിന്റ് സെക്രട്ടറി ബിനീഷ് ഹിൽസ്റ്റാർ സ്വാഗതവും ട്രഷറർ കെ.സുനിൽ പദ്ധതി വിശദീകരണം നടത്തി.ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ബെന്നി പാലക്കാട്ട്,ബിജി സന്തോഷ്,ആനച്ചാൽ യൂണിറ്റ് രക്ഷാധികാരി വി.കെ മോഹനൻ, യൂണിറ്റ് ഭാരവാഹികളായ പി.ജെ ജോസ്,മായ സുനിൽ,സിന്ധു ബിനീഷ്,സോമൻ എന്നിവർ പ്രസംഗിച്ചു.