പീരുമേട്: വാഗമൺ വരയാട്ടു മേട്ടിൽ കയ്യേറ്റം നടന്ന സ്ഥലത്ത് റവന്യൂ വകുപ്പ് സ്ഥാപിച്ച ബോർഡ് കാണാനില്ല. റവന്യൂ ഭൂമിയിൽ കയ്യേറ്റം നടന്ന സ്ഥലത്ത് കഴിഞ്ഞ 11നാണ് റവന്യൂ വകുപ് ബോർഡ് സ്ഥാപിച്ചത് .സ്വകാര്യ വ്യക്തിക്കെതിരെ റവന്യൂ വകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു . വാഗമൺ വില്ലേജിൽ സർവ്വേ നമ്പർ 185 നമ്പർ ഭൂമിയിലാണ് കയ്യേറ്റം നടന്നത് . പ്രദേശവാസിയായ പള്ളി വാതുക്കൽ വീട്ടിൽ തോമസിന്റെ പേരിലാണ് കേസ് എടുത്തിരിക്കുന്നത് റിപ്പോർട്ട് പൊലീസിന് കൈമാറി. റവന്യൂ വകുപ്പും പൊലീസും നടപടികളുമായി മുന്നോട്ടുപോകുയാണ്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നാണ് വാഗമൺ വില്ലേജ് ഓഫീസർ മാത്യുവിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ബോർഡ് നഷ്ടപ്പെട്ടതായി റിപ്പോർട്ട് നൽകിയതായി പൊലീസ് കേസ് എടുത്തു. സംഭവത്തിന് പിന്നിൽ ആരാണെന്നറിയില്ലെന്നും റവന്യൂ വകുപ്പ് അറിയിച്ചു. വീണ്ടും ബോർഡ് സ്ഥാപിക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം .