പീരുമേട്: വീട്ട് മുറ്റത്തും കൃഷിസ്ഥലത്തുമായി കഴിഞ്ഞ ദിവസം രാത്രി കാട്ടാന എത്തിയതോടെ ജനം ഭീതിയിൽ.
കുട്ടിക്കാനം ഉണ്ണിക്കുഴിയിൽ സുനിൽ വർഗ്ഗീസിന്റെ വീട്ടുമുറ്റത്തും കൃഷിയിടത്തിലുമാണ് കാട്ടാനകൾ വ്യാപക നാശം വരുത്തിയത്.കാട്ടാനകൾ എത്തിയത് ശ്രദ്ധയിൽ പെട്ടതോടെ സുനിലും കുടുംബവും ഇവിടെ നിന്നും ബന്ധു വീട്ടിലേക്ക് ഓടി മാറുകയായിരുന്നു .ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെ സുനിലിന്റെ വീട്ടുമുറ്റത്ത് എത്തിയ കാട്ടാനകൾ വ്യാപക നാശനഷ്ടം വരുത്തി പുലർച്ചെ ആറ് മണിയോടെയാണ് മടങ്ങിയത് കാട്ടാനകൾ എത്തിയ വിവരം സമീപവാസി ഫോൺ മുഖാന്തിരം വിളിച്ച് അറിയച്ചതോടെ ഈ കുടുംബം ഇവിടെ നിന്നും ബന്ധു വീട്ടിലേക്ക് മാറി.
വീട്ടുമുറ്റത്തെ തെങ്ങ്, വാഴ , പന തുടങ്ങിയ കൃഷികൾ നശിപ്പിച്ചു . ശേഷമാണ് മടങ്ങിയത് കൂടാതെ നായയെ പാർപ്പിച്ചിരുന്ന കൂടും തകർത്തു .വീടിന് ചുറ്റും നിർമ്മിച്ച കയ്യാലകൾ ഉൾപ്പെടെ തകർത്തു.

പീരുമേട്ടിലെ ഗോത്ര മേഖലയായ പ്ലാക്ക തടത്തിലാണ് ആനകൾ ആദ്യം എത്തിയത് തുടർന്ന് തോട്ടാപുര, കച്ചേരി കുന്ന്, സിവിൽ സ്റ്റേഷൻ, ഗസ്റ്റ് ഹൗസ്, കല്ലാർ അൻപതാം മൈൽ,മേഖലകളിൽ വ്യാപക കൃഷിനാശം വരുത്തിയതിനു ശേഷം തട്ടാത്തി കാനം കുട്ടിക്കാനം മേഖലകളിൽ എത്തിയത്

ഓടിച്ച് വിട്ടാലും

തിരികെവരും

പീരുമേട് പഞ്ചായത്തിലെവിവിധ പ്രദേശങ്ങളിൽ ഇപ്പോൾ രണ്ടു കൊമ്പനും ഒരു പിടിയുമടങ്ങുന്ന സംഘമാണ് വിലസുന്നത് എന്ന് നാട്ടുകാർ പറയുന്നു .വനം വകുപ്പ് അധികൃതർ കാട്ടാനകളെ ഉൾകാട്ടിലേക്ക് അയച്ചാൽ കറങ്ങി തിരിഞ്ഞ് വീണ്ടും ജനവാസ മേഖലയിൽ എത്തുന്നു. ജനങ്ങൾ കൃഷിയും, വീടും ഉപേക്ഷിച്ച് പോകേണ്ട സ്ഥിതിയാണുള്ളത്.