ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി ജില്ലയിൽ 144 പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ഉത്തരവായി. നാളെ രാവിലെ ആറ് വരെ നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടാകും. പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി കൂട്ടംകൂടാനോ പൊതുയോഗങ്ങളോ റാലികളോ പാടില്ല. ഒരു തരത്തിലുള്ള ലൗഡ്‌സ്പീക്കറും പാടുള്ളതല്ല. പോളിംഗ് സ്റ്റേഷനകത്തും 100 മീറ്റർ പരിധിയിലും ഉദ്യോഗസ്ഥർ ഒഴികെ ആരും ഫോൺ ഉപയോഗിക്കരുത്. ആയുധങ്ങൾ കൈവശം വയ്ക്കാനോ പ്രദർശിപ്പിക്കാനോ പാടില്ല.