ഇടുക്കി:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം വിനിയോഗിക്കാൻ വോട്ടർമാർക്ക് ഇ.പി.ഐ.സി ക്ക് (ഇലക്ടഴ്‌സ് ഫോട്ടോ ഐഡന്റിറ്റി കാർഡ്) പുറമെ നിശ്ചിത തിരിച്ചറിയൽ രേഖകൾകൂടി ഉപയോഗിക്കാം. അംഗീകൃത രേഖകളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വോട്ടു രേഖപ്പെടുത്താനാണ് അനുമതിയുള്ളത്.

ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച

തിരിച്ചറിയൽ രേഖകളുടെ പട്ടിക

*ആധാർ കാർഡ്
*ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്
*ബാങ്ക് ,പോസ്റ്റോഫീസ് നൽകുന്ന ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്
*തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
*ഡ്രൈവിംഗ് ലൈസൻസ്
*പാൻ കാർഡ്
* രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്
*ഇന്ത്യൻ പാസ്‌പോർട്ട്
*ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ
*കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ ക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐ.ഡി. കാർഡ്
ജനപ്രതിനിധികൾക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
*ഭിന്നശേഷി തിരിച്ചറിയൽ കാർഡ്