ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പോളിങ് ബൂത്തുകളിൽ ആൾമാറാട്ടം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തടയാൻ കർശന നടപടി സ്വീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഷീബാ ജോർജ് അറിയിച്ചു. അന്ധത മൂലം ബാലറ്റ് യൂണിറ്റിൽ പതിപ്പിച്ച ചിഹ്നങ്ങൾ കാണാൻ സാധിക്കാതിരിക്കുകയോ ശാരീരിക അവശത മൂലം ബാലറ്റ് യൂണിറ്റിൽ വിരൽ അമർത്തി വോട്ട് ചെയ്യാൻ സാധിക്കാതിരിക്കുകയോ ചെയ്യുന്ന വോട്ടർക്ക് സഹായിയുടെ സേവനം അനുവദിക്കും. വോട്ടറുടെ ഇടത് ചൂണ്ടുവിരലിലും സഹായിയുടെ വലതു ചൂണ്ടുവിരലിലുമാണ് മഷി പുരട്ടുക. എന്നാൽ, ഒരേ ദിവസം ഒന്നിൽ കൂടുതൽ വോട്ടർമാരുടെ സഹായിയായി പ്രവർത്തിക്കാൻ അനുവദിക്കുന്നതല്ല. മാത്രമല്ല, ആ വോട്ടറെ പ്രതിനിധീകരിച്ച് താൻ രേഖപ്പെടുത്തിയ വോട്ട് രഹസ്യമായി സൂക്ഷിക്കുമെന്നും പ്രഖ്യാപിക്കേണ്ടതുണ്ട്. പ്രിസൈഡിംഗ് ഓഫീസർ ഇത്തരത്തിലുള്ള എല്ലാ വോട്ടുകളുടെയും വിവരങ്ങൾ ഫോം 14എ യിൽ സൂക്ഷിക്കേണ്ടതാണ്. നിർദേശങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

 കൂടുതൽ വോട്ടർമാർ- ക്രൈസ്റ്റ് കിംഗ് എൽ.പി.എസ് രാജമുടി
 കുറവ് വോട്ടർമാർ- പീരുമേട് പച്ചക്കാനം അംഗൻവാടി
 48 പിങ്ക് ബൂത്തുകൾ
 5 മാതൃകാ ഹരിത ബൂത്തുകൾ

 വെബ്കാസ്റ്റിംഗ് സൗകര്യം- 752 ബൂത്തുകളിൽ

പ്രശ്ന ബാധിത ബൂത്തുകൾ- 56
56 പ്രശ്‌നബാധിത (സെൻസിറ്റീവ്) പോളിങ് ബൂത്തുകളുണ്ട്. ഇവിടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരെയും 47 സൂക്ഷ്മ നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 7717 പൊലീസ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് ദിനത്തിൽ വിന്യസിച്ചിട്ടുണ്ട്. 25 സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് കേന്ദ്രത്തിലും സ്‌ട്രോങ് റൂമുകളിലും നിയമിച്ചിട്ടുണ്ട്