ഇടുക്കി: ചെറുതോണി: ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജിന് വോട്ടെടുപ്പ് ദിനമായ ഇന്ന് 54ാം പിറന്നാൾ. 1970ൽ പാലിയത്ത് ജോർജ്ജിന്റെയും മേരിയുടെയും മകനായി വാഴത്തോപ്പിലാണ് ജോയ്സ് ജനിക്കുന്നത്. സാധാരണ പിറന്നാളിന് കാര്യമായ ആഘോഷങ്ങളൊന്നും ഉണ്ടാകാറില്ലെങ്കിലും ഇത്തവണ പ്രവർത്തകർക്കൊപ്പമാവും ജോയ്സിന്റെ ആഘോഷം. രാവിലെ വാഴത്തോപ്പ് പള്ളിയിൽ കുർബാനയിൽ പങ്കെടുത്ത ശേഷം 8.30ന് വോട്ട് രേഖപ്പെടുത്തും. മുളകുവള്ളി അംഗൻവാടിയിൽ 88 നമ്പർ ബൂത്തിലാണ് ജോയ്സിന്റെ വോട്ട്.