
മൂലമറ്റം: ഡ്യൂട്ടി സമയത്ത് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ കൂട്ടത്തോടെ
ഷൂട്ടിംഗ് പോയത് പ്രതിക്ഷേധത്തിനിടയാക്കി. മൂലമറ്റം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടക്കുന്ന മോഹൻലാൽ നായകനായ എൽ 360 എന്ന സിനിമയുടെ ഷൂട്ടിങ് കാണാനാണ് ജീവനക്കാർ പോയത്. ഇതിനിടെ പഞ്ചായത്ത് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തിയവർ ഓഫീസിൽ ജീവനക്കാരുടെ കുറവ് കണ്ടതോടെ വിവരം അന്വേഷിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ സിനിമാ ഷൂട്ടിംഗ് കാണാനായി പോയ വിവരം അറിയുന്നത്. ഇതോടെ പഞ്ചായത്തിൽ എത്തിയവർ ഓഫീസിന് മുമ്പിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.