രാജാക്കാട് : രാജാക്കാട് മഹാദേവർ ക്ഷത്ര ഉത്സവത്തോടനുബന്ധിച്ച് നാളെ താലപ്പൊലി ഘോഷയാത്ര നടക്കും. ഇന്ന് രാവിലെ വിശേഷാൽ പൂജകൾ,8.30 ന് ഉത്സവബലി,12 ന് ഉത്സവബലി പൂജ,വൈകിട്ട് 5 ന് നടതുറപ്പ്,വിശേഷാൽ ക്ഷേത്രാചാരങ്ങൾ,രാത്രി ഏഴിന് ഇടുക്കി ഫോക് ബാന്റിന്റെ ട്രാക്ക് ഗാനമേള,8.30 ന് വട്ടപ്പാറ ഡാൻസ് ടീമിന്റെ സംഘനൃത്തം,8.45 ന് സീതാലക്ഷ്മി ദേവപ്രിയ എന്നിവർ അവതരിപ്പിക്കുന്ന നൃത്തം,9 ന് നന്ദനം ഗോൾഡൻ വോയ്‌സിന്റെ ഗാനമേള.നാളെ രാവിലെവിശേഷാൽ ക്ഷേത്രാചാരങ്ങൾ,8 ന് ശീവേലി എഴുന്നുള്ളിപ്പ്,11ന് ഗജവീരന്മാർക്ക് സ്വീകരണം, വൈകിട്ട് 5 ന് എൻ.ആർ സിറ്റി ഗുരുദേവ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര.രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ
ഘോഷയാത്രയുടെ ഭദ്രദീപ പ്രകാശന കർമ്മം നിർവ്വഹിക്കുംഘോഷയാത്ര രാജാക്കാട്ട് എത്തുമ്പോൾ രാജാക്കാട് പൂരവും, കുടമാറ്റവും,8 ന് പള്ളിവേട്ട സദ്യ,10 ന് പള്ളിവേട്ട,പള്ളിനിദ്ര. 29 ന് രാവിലെ ,വിശേഷാൽ ക്ഷേത്രാചാര ചടങ്ങുകൾ,ഉച്ചകഴിഞ്ഞ് 3 ന് ആറാട്ട് ഹോമം,ആറാട്ട് ബലി,4.30 ന് ആറാട്ട് പുറപ്പാട്,5 ന് ഭഗവാന്റെ തിരു ആറാട്ട് മഹാകാണിക്ക,വലിയഗുരുസി തർപ്പണം,മംഗള പൂജയ്ക്ക് ശേഷം കൊടിയിറക്ക് എന്നിവയും നടക്കും.