തൊടുപുഴ: കിണർ വൃത്തിയാക്കിയ ശേഷം മോട്ടോർ ഇറക്കുന്നതിനിടെ തൊഴിലാളി കാൽവഴുതി കിണറ്റിലേക്ക് പതിച്ചു. കരിങ്കുന്നം പാറടിയിൽ വീട്ടിൽ ബിന്റോ ബെന്നി (32 )യാണ് 40 അടി താഴ്ചയിലേക്ക് വീത്. . പുറപ്പുഴ അഞ്ചാം വാർഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.45നായിരുന്നു അപകടം സംഭവിച്ചത്. കിണറ്റിൽ വെള്ളം കുറവായിരുന്നു. തൊടുപുഴ സ്റ്റേഷനിൽ നിന്ന് ഫയർഫോഴ്‌സ് എത്തി നെറ്റ് ഉപയോഗിച്ച് കരയ്‌ക്കെടുത്തു.സാരമായ പരിക്കേറ്റ ബെ്വിയെ തൊടുപുഴ സ്മിത ഹോസ്പിറ്റലിൽ പ്രവേെിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ കെ .എ ജാഫർഖാൻ ഫയർ ഓഫീസർമാരായ ഷൗക്കത്തലി ഫവാസ്, ജൂബി തോമസ്, ബിബിൻ എ തങ്കപ്പൻ,ജെയിംസ് നോബിൾ, പ്രവീൺ പി പി, ജയിസ് സാം ജോസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.