കോലാനി: ജനരഞ്ജിനി വായനശാലയിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ സഹകരണത്തോടെഊർജ്ജസംരക്ഷണ ബോധവൽക്കരണ പരിപാടി നടത്തും. ഇന്ന് രാവിലെ 10 ന് വാർഡ് കൗൺസിലറുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഈ പരിപാടി തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്യും. ഇലക്ട്രിസിറ്റി ബോർഡിലെ വിദഗ്ദ്ധർ സെമിനാറിൽ പങ്കെടുക്കും.