lorynh

പീരുമേട്: കൊല്ലം -തേനി ദേശീയ പാതയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി കൊക്കയിലേക്ക് പതിക്കാതെ ക്രാഷ് ബാരിയറിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. വളഞ്ഞാങ്ങാനത്തിന് സമീപം ദേശീയ പാതയിൽ റോഡിന്റെ വശത്ത് നിന്നും കൊക്കയിൽപതിക്കാതെ ക്രാഷ് ബാരിയറിൽ തട്ടി നിൽക്കുകയായിരുന്നു.
തമിഴ് നാട്ടിൽ നിന്ന് എറണാകുളത്തേക്ക് സിമന്റുമായി വന്ന ടോറസ് ലോറിയാണ് 200 അടി താഴ്ചയുള്ള കൊക്കയിൽ പതിക്കാതെ ക്രാഷ്ബാരിയിൽ തട്ടിനിന്നത്. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.