തൊടുപുഴ: ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ 2019ലെ അപേക്ഷിച്ച് പോളിംഗ് കുത്തനെ ഇടിഞ്ഞു. രാത്രി വൈകിയും വോട്ടിംഗ് അവസാനിക്കാത്ത ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 66.53 ശതമാനമാണ് പോൾ ചെയ്തിരിക്കുന്നത്. ആകെയുള്ള 12,51,189 വോട്ടർമാരിൽ 8,31,741 പേരാണ് പോൾ ചെയ്തത്. ഇതിൽ 4,06,343 (63.98%) സ്ത്രീകളും 4,25,392 (69.15%) പുരുഷന്മാരുമാണ് ആകെയുള്ള ഒമ്പത് ട്രാൻസ്ജെൻഡറിൽ ആറ് പേരുമാണ് (66.66%) വോട്ട് ചെയ്തത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം 76.26 ആയിരുന്നു. ഇത് റെക്കാഡായിരുന്നു. അന്തിമ ഫലം വരുമ്പോൾ വോട്ടിംഗ് ശതമാനം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. വീട്ടിൽ വോട്ട് ചെയ്തവരുടെയും പോസ്റ്റൽ വോട്ടിന്റെയും കണക്ക് വരുമ്പോൾ പോളിംഗ് ശതമാനം ഏഴുപതിനോടടുക്കും. ഉടുമ്പഞ്ചോല, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലാണ് കൂടുതൽ വോട്ട് പോൾ ചെയ്തിരിക്കുന്നത്. ഇടുക്കിയിലും ദേവികുളത്തുമാണ് കുറവ്. ഇത് ആരെ തുണയ്ക്കുമെന്നറിയാൻ ഫലം വരും വരെ കാത്തിരിക്കണം.
പോളിംഗ് ശതമാനം- 66.43%
1. ഇടുക്കി- 63.45%
2. ദേവികുളം- 64.43%
3. തൊടുപുഴ- 65.55%
4. ഉടുമ്പഞ്ചോല- 68.53%
5. പീരുമേട്- 65.47%
6. മുവാറ്റുപുഴ- 68.41%
7. കോതമംഗലം- 70.04%
2019ലെ പോളിംഗ് ശതമാനം- 76.26%
1. ഇടുക്കി- 74.24%
2. ദേവികുളം- 70.87%
3. തൊടുപുഴ- 75.6%
4. ഉടുമ്പഞ്ചോല- 79.11%
5. പീരുമേട്- 76.68%
6. മുവാറ്റുപുഴ 77.84%
7. കോതമംഗലം 79.84%