തൊടുപുഴ: ലോക്സഭാ തിരഞ്ഞെടുപ്പിനിടെ മറയൂരിൽ വോട്ട് ചെയ്ത് വീട്ടിലെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു. മറയൂർ കൊച്ചാലുംമേടലി സ്വദേശി വള്ളിയമ്മാളാണ് (65) മരിച്ചത്. കുമളി ചക്കുപള്ളത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കള്ളവോട്ട് ചെയ്യുന്നതിനിടെ പിടികൂടിയതിനെ തുടർന്ന് പ്രദേശത്ത് യു.ഡി.എഫ്- എൽ.ഡി.എഫ് സംഘർഷമുണ്ടായി. മുട്ടത്ത്‌ മോക്‌പോളിംഗിനിടെ എൻ.ഡി.എയ്ക്ക് അധികവോട്ട് കണ്ടെത്തിയ സംഭവമുണ്ടായി. കേരളത്തിലെ ഏകഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഏഴരയോടെയാണ്‌ പോളിംഗ് ആരംഭിച്ചതെങ്കിലും വോട്ടെടപ്പ് സുഗമമായി നടന്നു.