തൊടുപുഴ: ജില്ലാ നെറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് 29 മുതൽ വെങ്ങല്ലൂർ മുനിസിപ്പൽ യു.പി സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയാണ് പരിശീലനസമയം. തൊടുപുഴ നഗരസഭ സ്‌പോർട്‌സ് വിഭാഗവുമായി സഹകരിച്ച് നടത്തുന്ന ഈ പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9447753482, 9400232255 (സെക്രട്ടറി) എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് ഉടൻ പേര് രജിസ്റ്റർ ചെയ്യണം. എല്ലാ വിഭാഗത്തിപെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനത്തിൽ പങ്കെടുക്കാം.