ഇടുക്കി: കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയൽ റൺ 30ന് രാവിലെ 11ന് നടക്കും. സൈറണിന്റെ സാങ്കേതിക തകരാറുകൾ പരിശോധിക്കുന്നതിനുള്ള പ്രവർത്തനക്ഷമത പരിശോധന മാത്രമാണ് നടക്കുന്നതെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.