ഇടുക്കി: ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാർ ഡാമിന്റെ ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 29, 30 തീയതികളിൽ കല്ലാർ ജലസംഭരണിയുടെ ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 5 ക്യുബിക് മീറ്റർ എന്ന തോതിൽ ജലം പലതവണയായി തുറന്നു വിടും. ഇതിന്റെ ഭാഗമായി വ്യത്യസ്ത സമയങ്ങളിൽ ഡാമിൽ സ്ഥാപിച്ചിട്ടുള്ള സൈറണുകൾ മുഴക്കും. കല്ലാർ ചിന്നാർ പുഴകളുടെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.