തൊടുപുഴ: കാഡ്സ് ഗ്രീൻ ഫെസ്റ്റ് മേയ് അഞ്ച് വരെ നീട്ടി. ചെറുതേനീച്ച കൃഷി എന്ന വിഷയത്തിൽ കാഡ്സ് ഗ്രീൻ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന സെമിനാറിൽ പ്രസിദ്ധ തേനീച്ചകൃഷി വിദഗ്ദ്ധനായ പ്രൊഫ. റിട്ട. ഡോ. സാജൻ ജോസ് ക്ലാസെടുത്തു. ചെറുതേനീച്ച കൃഷിയുടെ കൃഷി രീതികൾ, പരിപാലനം, പ്രജനനം വർദ്ധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സമഗ്രമായ പരിശീലനമാണ് കർഷകർക്ക് നൽകിയത്. സെമിനാറിന് കാഡ്സ് ഡയറക്ടർമാരായ എൻ.ജെ. മാമച്ചൻ, കെ.എം. മത്തച്ചൻ, വി.പി. ജോർജ് എന്നിവർ നേതൃത്വം നൽകി.