പീരുമേട്: കടുത്ത വേനലിൽ കുടിവെള്ള ക്ഷാമം നാട്ടിലെങ്ങും രൂക്ഷമാകുമ്പോൾ ഏലപ്പാറയിൽ മാർക്കറ്റ് റോഡിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നു. അറ്റകുറ്റപ്പണികൾ ചെയ്യാത്തതിനാലാണ് പൈപ്പുകൾ പൊട്ടി കുടിവെള്ളം പൊതുനിരത്തിൽ ഒഴുകുന്നത്. ദിവസം തോറും ഇങ്ങനെ ലിറ്റർ കണക്കിന് വെള്ളമാണ് പമ്പ് ചെയ്യുമ്പോൾ പാഴാക്കുന്നത്. വേനൽ കടുത്തതോടെ ഏലപ്പാറ ടൗണിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ജല സ്രോതസുകൾ എല്ലാം വറ്റി തുടങ്ങി. ഇതോടെ വാട്ടർ അതോറിട്ടിയുടെ കുടിവെള്ളമാണ് ഇവിടെ ഏക ആശ്രയം.