പീരുമേട്: കഴിഞ്ഞ ദിവസം വളഞ്ഞാങ്ങാനത്ത് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് വാട്ടർ അതോറിട്ടിയുടെ, വിതരണ പൈപ്പുകൾക്ക് ഉണ്ടായ തകരാർ മൂലം, ഹെലിബറിയാ ജലവിതര പദ്ധതിയിൽ നിന്നുള്ള കുടിവെള്ള വിതരണം പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിൽ ഒരാഴ്ചത്തേക്ക് പൂർണ്ണമായി തടസപ്പെടുമെന്ന് വാട്ടർ അതോറിട്ടി പീരുമേട് സബ് ഡിവിഷൻ അസി. എകിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. അറ്റകുറ്റപ്പണികൾ തീരുന്ന മുറയ്ക്ക് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കും.