ക​രി​മ​ണ്ണൂ​ർ​:​ എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ ക​രി​മ​ണ്ണൂ​ർ​ ശാ​ഖ​യു​ടെ​യും​ ര​വി​വാ​ര പാഠശാലയുടെയും​ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ ക​രി​യ​ർ​ ഗൈ​ഡ​ൻ​സ് &​ മോ​ട്ടി​വേ​ഷ​ൻ​ ക്ളാ​സ് മേ​യ് ഒന്നിന് രാ​വി​ലെ​ ഒമ്പത്​ മു​ത​ൽ​ ക​രി​മ​ണ്ണൂ​ർ​ ശാ​ഖാ​ ഓ​ഫീ​സ് ഹാ​ളി​ൽ​ ന​ട​ക്കും​. ​രാ​വി​ലെ​ ഒമ്പതിന് ര​ജി​സ്ട്രേ​ഷ​ൻ​,​​ ശാ​ഖാ​ പ്ര​സി​ഡ​ന്റ് എ​ൻ​.ആ​ർ​. ച​ന്ദ്ര​ശേ​ഖ​ര​ൻ​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ക്കും​. യൂ​ണി​യ​ൻ​ ചെ​യ​ർ​മാ​ൻ​ ബി​ജു​ മാ​ധ​വ​ൻ​ ഉ​ദ്ഘാ​ട​നം​ ചെ​യ്യും​. റി​ട്ട​. ഡി​വൈ​.എ​സ്.പി​ &​ സർട്ടിഫൈ​ഡ് ക​രി​യ​ർ​ അ​ന​ലി​സ്റ്റ് കെ​.എം​ സ​ജീ​വ് ക്ളാ​സ് ന​യി​ക്കും​. ആ​ശം​സ​ക​ൾ​ അ​ർ​പ്പി​ച്ച് യൂ​ണി​യ​ൻ​ ക​ൺ​വീ​ന​ർ​ പി​.ടി​. ഷി​ബു​,​​ യൂ​ണി​യ​ൻ​ വൈ​സ് ചെ​യ​ർ​മാ​ൻ​ വി​.ബി.​ സു​കു​മാ​ര​ൻ​,​​ യൂണി​യ​ൻ​ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​ അം​ഗ​ങ്ങ​ളാ​യ​ കെ​.കെ.​ മ​നോ​ജ്,​​ സ്മി​ത​ ഉ​ല്ലാ​സ്,​​ എ.ബി.​ സ​ന്തോ​ഷ്,​​ ര​വി​വാ​ര​ പാ​ഠ​ശാ​ല​ പ്ര​ധാ​ന​ അ​ദ്ധ്യാ​പി​ക​ എ​ൻ​.എം.​ ക​മ​ലാ​ക്ഷി​ ടീ​ച്ച​ർ​ എ​ന്നി​വ​ർ​ ആ​ശം​സ​ക​‍​ളർ​പ്പി​ക്കും​. ശാ​ഖാ​ സെ​ക്ര​ട്ട​റി​ വി​.എ​ൻ.​ രാ​ജ​പ്പ​ൻ​ സ്വാ​ഗ​ത​വും​ ശാ​ഖാ​ മാ​നേ​ജിംഗ് ക​മ്മി​റ്റി​ അം​ഗം​ വി​.എ​ൻ.​ ബാ​ബു​രാ​ജ് ന​ന്ദി​യും​ പ​റ​യും​.