പഴയരിക്കണ്ടം: എസ്.എൻ.ഡി.പി യോഗം പഴയരിക്കണ്ടം ശാഖയിൽ ദേശോത്സവം- 2024 നോടനുബന്ധിച്ച് ഏർപ്പെടുത്തിയ സമ്മാന പെരുമഴ നറുക്കെടുപ്പ് ചില സാങ്കേതിക കാരണങ്ങളാൽ നിശ്ചയിച്ച ദിവസം നടത്താൻ സാധിക്കാത്തതിനാൽ മേയ് അഞ്ചിന് പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടത്തുമെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.