പീരുമേട്: മാദ്ധ്യമപ്രവർത്തകനും ടൂറിസം സംരംഭകനുമായിരുന്ന ബോബി മാത്യുവിന്റെ മൂന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ബോബി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ ജനറൽ സർജറി,​ ഗൈനക്കോളജി,​ അസ്ഥിരോഗ വിഭാഗം എന്നിവയിൽ വിദഗ്ദ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. ഓർത്തോ വിഭാഗം രോഗികൾക്ക് 800 രൂപ ചെലവ് വരുന്ന ബി.എം.ടി ടെസ്റ്റ് സൗജന്യമായി ചെയ്തു നൽകി. ബോബി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ബിജു പി. ചാക്കോ,​ സെക്രട്ടറി രഞ്ജിത എം. ജോസഫ്,​ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി പി.ആർ.ഒ അരുൺ ആണ്ടൂർ എന്നിവർ നേതൃത്വം നൽകി.