pakalpooram
രാജാക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരു ഉത്സവത്തിന്റെ ഭാഗമായി നടന്ന പകൽപ്പൂരം

രാജാക്കാട്: ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരു ഉത്സവത്തിന്റെ ഭാഗമായി ആനയൂട്ടും പകൽപ്പൂരവും നടന്നു. വൈലാശേരി അർജുനൻ, ഭരണങ്ങാനം ഗണപതി, ചുരൂർമഠം രാജശേഖരൻ എന്നീ ഗജവീരന്മാർക്കാണ് ആനയൂട്ട് നടത്തിയത്. രാവിലെ 11ന് രാജാക്കാട് ബസ് സ്റ്റാൻഡ് കവലയിലാണ് സ്വീകരണം നൽകിയത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിൽ താളമേളങ്ങളുടെയും നിരവധി ഭക്തജനങ്ങളുടെയും അകമ്പടിയോടെ പകൽ പൂരം നടന്നു. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ഭക്തജനങ്ങൾ പകൽപ്പൂരത്തിനെത്തിയത്. ക്ഷേത്രാങ്കണത്തിലെത്തിയ ഗജവീരന്മാരെ ക്ഷേത്രം പ്രസിഡന്റ് സാബു ബി. വാവലക്കാട്ട്, വൈസ് പ്രസിഡന്റ് വി.എസ്. ബിജു, സെക്രട്ടറി കെ.പി. സജീവ്, മറ്റ് ഭരണസമിതിയംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറ് കണക്കിന് ഭക്തരെ സാക്ഷി നിറുത്തി ആനയൂട്ട് നടന്നു. ക്ഷേത്രം ശാന്തി സതീഷ് ശാന്തിയുടെ നേതൃത്വത്തിലുള്ള പൂജാരിമാർ ആനകളെ പൂജിച്ച ശേഷമാണ് ആനയൂട്ട് നടത്തിയത്.