town
മങ്ങാട്ടുക്കവല- കാരിക്കോട് റോഡിൽ ജില്ലാ ആശുപത്രിയ്ക്ക് സമീപം റോഡരികിൽ അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന വീപ്പകൾ

തൊടുപുഴ: മങ്ങാട്ടുക്കവല- കാരിക്കോട് റോഡിൽ ജില്ലാ ആശുപത്രിയ്ക്ക് സമീപം റോഡരികിൽ അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന വീപ്പകൾ നീക്കുന്നില്ല. ഇതിന് സമീപം ഓട നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള ജോലികൾ നടന്നിരുന്നു. ഇതിനായി ഗതാഗതം വൺവേ ആക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ഇവ ജോലി കഴിഞ്ഞ് ആഴ്ചകളായും നീക്കാനും അധികൃതർ തയ്യാറായിട്ടില്ല. രാത്രി സമയങ്ങളിൽ ഇതുവഴി എത്തുന്ന വാഹനങ്ങൾ വീപ്പയിൽ തട്ടാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. വീപ്പകൾ റോഡിലിരിക്കുന്ന കാര്യം സൂചിപ്പിച്ച് റിഫ്ളക്ടറും പതിച്ചിട്ടില്ല. സംഭവം ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി എടുക്കുന്നില്ലെന്ന പരാതിയും നാട്ടുകാരും രംഗത്തെത്തി കഴിഞ്ഞു.