തൊടുപുഴ: കോലാനി സൗത്ത് റെസിഡന്റ്‌സ് അസോസിയേഷൻ കുടുംബസംഗമവും ബോധവൽക്കരണ ക്ലാസും നടത്തി.കോലാനിയിൽ ചേർന്ന കുടുംബസംഗമം തൊടുപുഴ നഗരസഭാ കൗൺസിലർ മിനി മധു ഉദ്ഘാടനം ചെയ്തു. എ.എൻ. ചന്ദ്രബാബു അദ്ധ്യക്ഷനായി. ''ജനങ്ങളുടെ അധികാരങ്ങൾ'' എന്ന വിഷയത്തിൽ 'കില' റിസോഴ്‌സ്‌പേഴ്‌സൺ എം.എം. ഷാഹുൽഹമീദ് ക്ലാസെടുത്തു.
സി.എം.എ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ശ്രുതി സന്തോഷ് കളരിയ്ക്കലിനെ അനുമോദിച്ചു. പി.എസ്. സുധീഷ്, സ്മിത ലാൽ, എം.ഡി. സന്തോഷ് എം.പി.ജോയി,ജോസ്‌തോട്ടുങ്കൾ, കെ.ആർ. രഞ്ചേഷ്, എൻ. ബിജുകുമാർഎന്നിവർ പ്രസംഗിച്ചു.