കരിമണ്ണൂർ: എസ്.എൻ.ഡി.പി യോഗം 223 നമ്പർ കരിമണ്ണൂർ ശാഖയുടെയും രവിവാര പാഠശാലയുടെയും ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ആന്റ് മോട്ടിവേഷൻ ക്ളാസ് നാളെ ശാഖാ ഹാളിൽ നടത്തും. യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം നിർവ്വഹിക്കും. ശാഖാ പ്രസിഡന്റ് എൻ.ആർ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും.

കരിയർ ഗൈഡൻസ് രംഗത്ത് പ്രവർത്തിക്കുന്ന റിട്ട. ഡിവൈ.എസ്.പി.യും കരിയർ അനലിസ്റ്റുമായ കെ.എം. സജീവ് ആണ് ക്ലാസ്സ് നയിക്കുന്നത്.രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ ആരംഭിക്കും. യൂണിയൻ കൺവീനർ പി.ടി. ഷിബു, വൈസ് ചെയർമാൻ വി.ബി സുകുമരൻ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ മനോജ്, സ്മിത ഉല്ലാസ്, എ.ബി സന്തോഷ്, രവിവാര പഠനശാല പ്രധാന അദ്ധ്യാപിക എൻ.എം കമലാക്ഷി എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി വി.എൻ രാജപ്പൻ സ്വാഗതവും മാനേജിങ്ങ് കമ്മിറ്റി അംഗം വി.എൻ ബാബുരാജ് കൃതജ്ഞതയും രേഖപ്പെടുത്തും.