കട്ടപ്പന: കല്ലമേട്ടിൽ സ്ഥാപിതമായിരിക്കുന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. ചൊവ്വാഴ്ച വൈകിട്ട് 5.30ന് സന്ധ്യാ പ്രാർത്ഥനയും തുടർന്ന് കല്ലമേട് കുരിശിങ്കലേക്ക് പ്രദക്ഷിണവും നടക്കും. ഫാ. സോബിൻ ഏലിയാസ് സുവിശേഷപ്രസംഗം നടത്തും. ബുധനാഴ്ച പ്രധാന പെരുന്നാൾ ദിവസം മൂന്നിന്മേൽ കുർബാനയ്ക്ക് യെരുശലേമിന്റെ പാത്രിയർക്കൽ വികാരി മാത്യൂസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിയ്ക്കും. തുടർന്ന് പ്രദക്ഷിണവും ആദ്യഫല ലേലവും നേർച്ചവിളമ്പും നടക്കും. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി കുര്യാക്കോസ് കോറെപ്പിസ്‌കോപ്പാ പോത്താനിക്കൽ, സഹവികാരിമാരായ റവ. ഫാ. ഐസക് കുളമ്പേൽ, ഫാ. ക്ലീമീസ് ചെങ്ങമനാട്ട്എന്നിവർ നേതൃത്വം നൽകും.