narukanam
നാരുംകാനം ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ഉത്സവത്തോടനുബന്ധിച്ച് നടന്ന പകൽപ്പൂര ഘോഷയാത്രയുടെ മുൻനിര

വണ്ണപ്പുറം:മുണ്ടൻമുടി നാരുംകാനം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ 2ാമത് പ്രതിഷ്ഠാ വാർഷിക ഉത്സവം ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം തന്ത്രി ചേർത്തല സുമിത് തന്ത്രികളുടെയും പാണാവള്ളി സുജിത് ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ ഭക്തിനിർഭരമായ താന്ത്രിക ചടങ്ങുകളാലും പകൽപ്പൂര ഘോഷയാത്രയോടും കൂടിയാണ് ഉത്സവം കൊണ്ടാടിയത്. ഉത്സവ ദിനത്തിൽ കലശപൂജ, ക്ഷേത്രപൊങ്കാല, സഹസ്രദീപകാഴ്ച, സമൂഹനീരാഞജനം, ഗാനമേള എന്നിവ നടത്തി.