തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി വ്യാപാരി കുടുംബമേള നാളെ തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടത്തുമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ അജീവ് പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്‌ സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്യും. ഹാജി വി.എ ജമാൽ മുഹമ്മദ്‌, കെ.ആർ. വിനോദ്, ഹാജി നജീബ് ഇല്ലത്തുപറമ്പിൽ, ആർ. രമേശ്‌, ആർ. ജയശങ്കർ, പി.കെ. ഷാഹുൽ ഹമീദ് പടിഞ്ഞാറേക്കര, എൻ.പി. ചാക്കോ,​ ലാലി വിൽസൺ, പ്രജീഷ് രവി തുടങ്ങിയവർ സംസാരിക്കും. കുടുംബമേളയിൽ ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50 കുടുംബത്തിന് ആകർഷകമായ സമ്മാനം ഉണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സരങ്ങളുമുണ്ടാകും. കുടുംബമേളയിൽ ആദ്യവസാനം പങ്കെടുക്കുന്ന തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങൾക്കും സമ്മാനങ്ങൾ ഉണ്ടായിക്കുമെന്ന് കുടുംബമേളയുടെ കൺവീനർ കെ.എച്ച്. കനി, അസോസിയേഷൻ ജനറൽ സെക്രട്ടറി സജി പോൾ എന്നിവർ അറിയിച്ചു. പൊതുസമ്മേളനത്തിന് ശേഷം പ്രണവം ഓർക്കേസ്ട്രാ അവതരിപ്പിക്കുന്ന ഗാനമേളയും അരുൺ ഗിന്നസ് അവതരിപ്പിക്കുന്ന ടാലന്റ് ഷോയും ഉണ്ടാകും. കുടുംബമേള പ്രമാണിച്ച് നാളെ വൈകിട്ട് നാല് മുതൽ തൊടുപുഴയിലെ വ്യാപാരസ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.