പെരുമറ്റം: മലങ്കര മഹാസംഗമം നാളെ രാവിലെ 10.30 മുതൽ പെരുമറ്റം ഗ്രൗണ്ടിൽ സംഘടിപ്പിക്കും. വർഷങ്ങൾക്ക് മുമ്പ് മലങ്കര എസ്റ്റേറ്റിൽ ജോലി ചെയ്യുകയും ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്നതുമായ ആളുകളെ ഒരുമിച്ച് ചേർക്കാനും പഴയകാല സ്‌നേഹവും ഒത്തൊരുമയും ഒരിക്കൽ കൂടി ഓർമ്മിക്കാനും ലക്ഷ്യമിട്ടാണ് മഹാസംഗമം സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും കഴിയുന്നവർ മഹാസംഗമത്തിൽ എത്തുമെന്ന് സംഘാടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ബിന്ദു എം.കെ (9544683013), കുഞ്ഞുമുഹമ്മദ് (9747152646), അശോകൻ (9971543799).