തൊടുപുഴ: പ്രഭാത നടത്തത്തിനിടെ പെയിന്റിംഗ് തൊഴിലാളിയെ ഇടിച്ചുതെറിപ്പിച്ച ശേഷം മോട്ടോർ ബൈക്കുകാരൻ കടന്നു കളഞ്ഞു. തൊണ്ടിക്കുഴ ചീരംകുഴ അനിൽകുമാറി (54) നാണ്. അപകടമുണ്ടായത്. ഇന്നലെ രാവിലെ അഞ്ചുമണിയോടെ പട്ടയം കവല കോണിക്കാമാലി പള്ളിക്ക് സമീപമാണ് സംഭവം. സുഹൃത്ത് ജയകൃഷ്ണൻ പുതിയേടത്തുമൊത്ത് നടക്കുകയായിരുന്ന അനിലിനെ പിന്നിൽ നിന്നും എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഇടിയുടെ ആഘാതത്തിൽ എതിർവശത്തുള്ള ഓടയിലേക്ക് വീണു. അബോധാവസ്ഥയിലായ അനിലിനെ ഓട്ടോയിൽ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ എത്തിച്ചു മടങ്ങി എത്തിയപ്പോഴേക്കും ബൈക്ക്കാരൻ കടന്നു കളഞ്ഞിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അനിലിനെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.