scooter

തൊടുപുഴ:നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു.ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര ദേശീയ കൂട്ടായ്മയായ എൻ.ജി.ഒ കോൺഫെഡറേഷന് കീഴിൽ ജില്ലയിലെ പ്രോജക്ട് ഇമ്പ്‌ലിമെന്റിംഗ് ഏജൻസി ആയി പ്രവർത്തിക്കുന്ന സർദാർ പട്ടേൽ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് മുഖ്യ സംഘാടകരായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. 50ശതമാനം വരെ സാമ്പത്തിക സഹായത്തോടെ വനിതകൾക്ക് ഇരുചക്ര വാഹന വിതരണം, കർഷകർക്ക് വിത്ത്, വളം, കാർഷിക ഉപകരണങ്ങളുടെ വിതരണം , ഹൈടെക് കോഴിക്കൂടുകളുടെ വിതരണം,തയ്യൽ മെഷീനുകളുടെ വിതരണം എന്നിവയിൽ ഇതിനോടകം ഗുണഭോക്താക്കൾ ആയവരുടെ സംഗമവും പുതിയ അപേക്ഷകർക്ക് പദ്ധതിയുടെ വിശദീകരണവുമാണ് നടന്നത്.
പി.ജെ ജോസഫ് എം. എൽ. എ ഉദ്ഘാടനം നിർവഹിച്ചു. കോൺഫെഡറേഷൻ ഡയറക്ടർ ബോർഡ് അംഗം ഷീബ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ സനീഷ് ജോർജ് , കോൺഫറേഷൻ ദേശീയ കോർഡിനേറ്റർ അനന്തു കൃഷ്ണൻ , കോൺഫെഡറേഷൻ ജില്ലാ ഭാരവാഹികളായ സുമ അനിൽകുമാർ, ഇന്ദിര കെ നായർ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ , വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു , ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഝാൻസി മാത്യു , കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ, ദിവ്യം ഫൗണ്ടേഷൻ ഡയറക്ടർ ഫാദർ ബെന്നി, ഇടവെട്ടി പ്രണവം ലൈബ്രറി സെക്രട്ടറി സുധീർ , ഇളംദേശം സീഡ് സൊസൈറ്റി പ്രസിഡന്റ് ബിൻസി ജോസഫ് , സെക്രട്ടറി യമുന പ്രദീപ്, തൊടുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി ഷെറി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.