suman

കുമളി: മംഗളദേവി കർണ്ണകി ക്ഷേത്രത്തിന് സമീപം കാട്ടു പോത്തിന്റ അക്രമണത്തിൽ രണ്ട് തമിഴ്നാട് വനപാലകർക്ക് ഗുരുതരമായി പരുക്കേറ്റു.
ഗൂഡല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റർ ഭൂപതി , വാച്ചർ സുമൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ
തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്രേശിപ്പിച്ചു.മംഗള ദേവി ക്ഷേത്രത്തിന് സമീപം തമിഴ്നാട് വനമേഖലയിൽ ഇന്നലെ ഉച്ചക്ക് പതിനൊന്നോടെയാണ് സംഭവം.വരയാടിന്റെ കണ്ക്കെടുക്കാനെത്തിയ പത്തംഗ സംഘത്തിൽ പെട്ടവരായിരുന്നു ഇരുവരും. മലയിൽ മേഞ്ഞ് നടന്നിരുന്ന ഒറ്റയാൻ പോത്തിന്റെ മുന്നിൽ വനപാലകർ പെടുകയായിരുന്നു. സുമന്റെ ഇരുകാലുകൾക്കും ഒടിവ് പറ്റി. തുടർന്ന്
തേക്കടിയിൽ നിന്നും വനപാലകർ എത്തിച്ച ആംബുലൻസിൽ ഇരുവരേയും കമ്പം സർക്കാർ ആശുപത്രിയിലെത്തിച്ച ശേഷം തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.കനത്ത വേനലിൽ വനത്തിലെ ജലസ്രോതസുകൾ വറ്റി വരണ്ടു. പുൽമേ
ടുകൾ കരിഞ്ഞുണങ്ങിയെങ്കിലും ക്ഷേത്രത്തിന്റെ താഴ് വാരത്ത് പുല്ലും വറ്റാത്ത കുടിവെള്ളവും ഉള്ളതിനാൽ ഈ പ്രദേശത്ത് വന്യമൃഗ സാന്നിദ്ധ്യം സ്ഥിരമായുണ്ട്.