പീരുമേട്: ലോക്സട്ട തിരഞ്ഞെടുപ്പിൽ ഇടുക്കിയില വിജയത്തോടൊപ്പം പീരുമേട് അസംബ്ലി മണ്ഡലത്തിൽ ഇടതുമുന്നണി തിളക്കമാർന്ന നേട്ടം കൈവരിക്കുമെന്ന് വാഴൂർ സോമൻ എം. എൽ.എ പറഞ്ഞു.തോട്ടംമേഖല ഇടതുമുന്നണിക്ക് ഒപ്പം അടിയുറച്ച് നിർക്കുമെന്ന് ഉത്തമ വിശ്വാസമുണ്ടെന്നും നിൽക്കുമെന്ന് വാഴൂർസോമൻ പറഞ്ഞു. എം.പിഎന്ന നിലയിൽജോയ്സ്‌ജോർജ് നടത്തിയ അഞ്ച് വർഷക്കാലത്തെ പ്രവർത്തനം മണ്ഡലത്തിലെ ജനങ്ങൾ വിലയിരുത്തി.ദേശീയ പാത രംഗത്ത്‌നേട്ടങ്ങൾ ഇടുക്കിയുടെ പുരോഗതിക്ക് ആക്കം കൂട്ടി.ഭൂപതിവ് ബില്ല് പാസായതോടെ ജനങ്ങൾക്ക് മുന്നിൽ ഇടതുമുന്നണി കൊടുത്ത വാഗ്ദാനം നടപ്പിലാകുകയാണ്. ജില്ലയിലെ ജനങ്ങളുടെ ദീർഘകാലത്ത് ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. നിർമ്മാണമേഖലയിലെ തടസ്സങ്ങൾ മാറിക്കിട്ടും. ജോയ്സിന്റെ വിജയം വികസനരംഗത്ത് വൻ കുതിപ്പിന് ഇടയാക്കുമെന്നും വാഴൂർസോമൻ എം.എൽ.എ. പറഞ്ഞു.