അടിമാലി : സർദാർ പട്ടേൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസേർച്ച് ആൻഡ് ഡവലപ്പ്‌മെന്റൽ സ്റ്റഡീസിന് കീഴിൽ പ്രവർത്തിക്കുന്ന സോഷ്യോ ഇക്കണോമിക് എൻവോൺമെന്റ് ഡവലപ്‌മെന്റ്ര് സൊസൈറ്റിയുടെ ഗുണഭോക്തൃസംഗമം ഇന്ന് അടിമാലയിൽ നടക്കും.ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന സംഗമം നാഷണൽ കോർഡിനേറ്റർ അനന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വച്ച് വനിത ശാക്തീകരണവുമായി ബന്ധപ്പെട്ട് 50 ശതമാനം സബിസിഡി നിരക്കിൽ സ്‌കൂട്ടർ വിതരണം നടക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് സുനി കൊശപ്പിള്ളി, സെക്രട്ടറി സൂസൻ ജോസ്, ട്രാഷറർ ഷൈല ജോസ്, പ്രമോട്ടർ സി.വി ജേക്കബ് എന്നിവർ പറഞ്ഞു.