തൊടുപുഴ: ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അംഗം അഡ്വ. എ.ജെ.വിൽസൺ ഇന്ന് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.തൊടുപുഴ നഗര പ്രദേശം, കുമ്മംകല്ല്, ദേവികുളം, വട്ടവട, കട്ടപ്പന കൂടാതെ അതിർത്തി മേഖലകളിലും നിരന്തരമുള്ള വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും റിപ്പോർട്ട് ചെയ്തിരുന്നു. ഇത്സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അംഗം അഡ്വ. എ.ജെ.വിൽസൺ കംപ്ളയൻസ് എക്സാസാമിനറോട് പ്രാഥമിക അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരുന്നു. . പ്രാഥമിക അന്വേഷണത്തിൽ വാർത്തകൾ ശരിയാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റഗുലേറ്ററി കമ്മീഷൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വൈദ്യുതി ബോർഡിലെ ഉന്നത ഉദ്യേഗസ്ഥൻമാരുമായി ഒരു ചർച്ച നടത്തുന്നത്.