തൊടുപുഴ: ഗുരു നിത്യചൈതന്യ യതിയുടെ 100ാം ജന്മശതാബ്ദിയോടനുബന്ധിച്ച് വിശേഷാൽ സത്സംഗവും ഗുരുപൂജയും മണക്കാട് പതജ്ഞലി യോഗ പഠനകേന്ദ്രത്തിൽ ഗുരുനാരായണസേവാനികേതന്റെയും, നാരായണ ഗുരുകുലം ഇടുക്കി യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മുതൽ 6വരെ നടത്തും.
ആചാര്യൻ.കെ.എൻ ബാലാജിയുടെ അദ്ധ്യക്ഷതയിൽ നടത്തുന്ന യോഗത്തിൽ
ഗുരു നിത്യചൈതന്യ യതി​യുടെ ശിഷ്യൻ ഷൗക്കത്ത് വിശിഷ്ടാതിഥിയായി​രി​ക്കും. യോഗത്തിൽ തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി. ജി. ഹരിദാസ് ആശംസകൾ നേരും.സത്സംഗത്തിൽസാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും ഗ്രന്ഥകാരനുംയാത്രികനും പ്രഭാഷകനുമായ ഷൗക്കത്തി​ന്റെ മുഖ്യ പ്രഭാഷണത്തെത്തുടർന്ന് സ്‌നേഹസംവാദവും നടത്തുമെന്ന് പതജ്ഞലി യോഗ കേന്ദ്രത്തി​ലെ

യോഗാചാര്യൻ വത്സൻ മുക്കറ്റിയിൽ അറി​യി​ച്ചു. .