hobmeeran

അടിമാലി: ആടിന് തീറ്റ വെട്ടുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു. ഓടയ്ക്കാ സിറ്റി ചേറ്റുകുഴി മീരാൻ (76) ആണ് മരിച്ചത്.ഇന്നലെ ഉച്ച് യക്ക് 12 മണിയോടെ വീടിന് സമീപമുള്ള പ്ലാവിൽ ആടിന് തീറ്റ വെട്ടാൻ കയറിയതായിരുന്നു. ഉടൻ തന്നെഅടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അടിമാലി ടൗണിലെആദ്യകാലചുമട്ടുതൊഴിലാളിയാണ്. ഭാര്യ: നബീസ കൂമ്പൻപാറ സെയ്ത് കുടിയിൽ കുടുംബാംഗം മക്കൾ: റംല, അലി, അസ്ലി, നവാസ്, സലാം മരുമക്കൾ: അലി, സഫീറ്റ ഷാഹിന, റംല, സാഹിറ. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് കൂമ്പൻപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ