തൊടുപുഴ: ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ
അവധിക്കാല നീന്തൽ പുതിയ ബാച്ചിന്റെ പരിശീലനം ഇന്ന് രാവിലെ 7 മുതൽ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ ആരംഭിക്കും. കുട്ടികൾക്ക് കിഡ്‌സ് പൂളിലാണ് പരിശീലനം നല്കുക. വനിതകൾക്കും പുരുഷന്മാർക്കുമുള്ള പരിശീലനത്തിനായി പ്രത്യേകം സമയം ക്രമീകരിച്ചിട്ടുണ്ട്.ദേശീയ ,അന്തർദ്ദേശീയ നീന്തൽ താരങ്ങൾ പരിശീലന പരിപാടികൾക്ക് നേതൃത്വം നല്കും.താല്പര്യമുള്ളവർക്ക് കരാട്ടേ, ഷട്ടിൽ ബാഡ്മിന്റൺ യോഗ ക്ലാസുകളിലും പങ്കെടുക്കാവുന്നതാണ്.മേയ് 1 മുതൽ 31 വരെ നടക്കുന്ന രണ്ടാം ബാച്ചിൽ പ്രവേശനം ആഗ്രഹിക്കുന്നവർ 9447223674 എന്ന നമ്പരിൽ ബന്ധപ്പെടുകയോ നേരിട്ട് ഹാജരാവുകയോ ചെയ്യേണ്ടതാണെന്ന് സെക്രട്ടറി അലൻ ബേബി അറിയിച്ചു.