
തൊടുപുഴ: വിദ്യർത്ഥികൾക്ക് വിവിധ കായിക മത്സരങ്ങളി വേനൽക്കാല പരിശീലനം ആരംഭിച്ചു. വിദഗ്ദ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ ഒരു മാസംവരെ നീണ്ടുനിൽക്കുന്ന ക്യാമ്പുകൾക്കാണ് തുടക്കം കുറിച്ചത്. നീഥൽ, സൈക്കിളിംഗ്, നെറ്റ് ബോൾ തുടങ്ങിയവ ജില്ലാതലത്തിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചു.
സൈക്ലിംഗ് പരിശീലന ക്യാമ്പ്
ജില്ലാ സൈക്ലിംഗ് അസ്സോസിയേഷന്റെ നേതൃത്വത്തിലുള്ള അവധിക്കാല സൈക്ലിംഗ് പരിശീലന ക്യാമ്പ് ന്യൂമാൻ കോളേജിന്റെ സഹകരണത്തോടെ തൊടുപുഴയിൽ ആരംഭിച്ചു. രണ്ടുമാസം നീണ്ടു നിൽക്കുന്ന ക്യാമ്പ് തൊടുപുഴ ന്യൂമാൻ കോളേജിലാണ് നടക്കുന്നത്. കോളേജ് ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. ജോർലി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സൈക്ലിംഗ് താരം അമലാ വിനോദ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ന്യൂമാൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സാജു അബ്രഹാം നിർവ്വഹിച്ചു. കേരള സൈക്ലിംഗ് അസ്സോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ, രാജേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സെക്രട്ടറി എ.പി.മുഹമ്മദ് ബഷീർ സ്വാഗതവും അസ്സീസ് കെ.എം. നന്ദിയും പറഞ്ഞു.
നെറ്റ്‌ബോൾ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
തൊടുപുഴ: ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ, മുനിസിപ്പൽ സ്‌പോർട്‌സ് കൗൺസിലുമായി സഹകരിച്ച് ഒരു മാസം നീണ്ടു നിൽക്കുന്ന സമ്മർകോച്ചിംഗ് ക്യാമ്പ് വെങ്ങല്ലൂർ മുനിസിപ്പൽ യുപി സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു.
മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പരിശീലനക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ ഷാമോൻ ലൂക്ക്, ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ ട്രഷറർ ലിഖിയ ഷാന്റോ തോമസ്, സലിം കെ.എ, സിബി ഷെറോൺ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ വൈസ് പ്രസിഡന്റ് ജെയ്‌സൺ ജോസഫ് സ്വാഗതവും പരിശീലകനും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ മുഹമ്മദ് ഫാസിൽ നന്ദിയും പറഞ്ഞു. രാവിലെ 9.30 മുതൽ 11.30 വരെ നടത്തുന്ന പരിശീലനക്യാമ്പിൽ താത്പര്യമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. ഫോൺ: 9447753482.