ഇടുക്കി: എറണാകുളം സൗത്ത് കർഷക റോഡിൽ പ്രവർത്തിച്ചിരുന്ന റീജിയണൽ പ്രൊഫഷണൽ & എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കോച്ചിങ് കം ഗൈഡൻസ് സെന്റർ ഫോർ എസ് സി /എസ്ടി എന്നീ ഓഫീസുകൾ നാളെ മുതൽ തൃപ്പൂണിത്തുറ മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിക്കുന്നതാണെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. പുതിയ മേൽവിലാസം റീജിയണൽ പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എറണാകുളം മിനി സിവിൽ സ്റ്റേഷൻ തൃപ്പൂണിത്തുറ പിൻ. 682301.