തൊടുപുഴ : സെന്റ് മേരീസ് ഹോസ്പിറ്റലിൽ ഹൈടെക് യൂറോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു. പ്രശസ്ത യൂറോളജിസ്റ്റ് ഡോ. അൽഫോൻസ് ജിതിൻ ജെ. നേതൃത്വം നൽകുന്നു. ശസ്ത്രക്രിയ കൂടാതെ വേദനാരഹിതമായി മൂത്രക്കല്ലുകൾ ചുരുങ്ങിയ സമയത്തിൽ ലേസർ ചികിത്സയിലൂടെ നീക്കം ചെയ്യുന്നു. കൂടാതെ അത്യാധുനിക തൂലിയം ലേസർ ഉപയോഗിച്ച് വളരെ കൂറഞ്ഞ ആശുപത്രിവാസത്തിൽ കേരളത്തിലെ ചുരുക്കം ആശുപത്രികളിൽ മാത്രം ചെയ്യുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥി ശസ്ത്രക്രിയ ഇവിടെ ചെയ്തുവരുന്നു. മൂത്രത്തിൽ പഴുപ്പ്, മൂത്രനാളിയിലെ ചുരുക്കം, പുരുഷൻമാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം എന്നിവയ്ക്കുള്ള ചികിത്സയും ഇവിടെ ചെയ്തുവരുന്നു. പുരുഷൻമാരിലെ വന്ധ്യതയ്ക്കു കാരണമായ വൃഷണത്തിനു ചുറ്റുമുള്ള വെരിക്കോസിലുകൾ മൈക്രോസ്‌ക്കോപ്പിന്റെ സഹായത്തോടെ പരിഹരിക്കാനുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. ലൈംഗികപ്രശ്‌നങ്ങൾ, ബ്ലാഡർ ട്യൂമർ, കിഡ്‌നി ട്യൂമർ എന്നിവയ്ക്കുള്ള ചികിത്സകൾ, യൂറോളജി കാൻസർ ശസ്ത്രക്രിയകൾ തുടങ്ങിയവ ചെയ്തുവരുന്നു. മൂത്രാശയരോഗങ്ങൾ നിർണ്ണയിക്കാനുള്ള ഹൈടെക് യൂറോ ഡൈനാമിക്‌സ് ലാബ് ജില്ലയിൽ ആദ്യമായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
ജില്ലയിലെ ആദ്യത്തെ മുഴുവൻ സമയ പീഡിയാട്രിക് സർജറി വിഭാഗം സീനിയർ പീഡിയാട്രിക് സർജനായ ഡോ. എം. ഒ. പൗലോസിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. കുട്ടികളിലെ ഹെർണിയ, വൃഷണം താഴേയ്ക്ക് ഇറങ്ങാതിരിക്കുക, ഇൻറ്റുസസെപ്ക്ഷൻ, കുടൽ കുരുങ്ങിയത് അഴിക്കുക, അബ്‌ഡോമിനൽ എമർജൻസി ശസ്ത്രക്രിയകൾ എന്നിവ ഇവിടെ ചെയ്തുവരുന്നു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 9207745440, 04862250350