ഇടുക്കി: സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ജില്ലയിൽ നിന്ന് ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള രണ്ടാംഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 3.30 വരെ തൊടുപുഴ അൽ അസ്ഹർ എഞ്ചിനീയറിംഗ് ആന്റ് പോളിടെക്‌നിക്ക് കോളേജ് ഓഡിറ്റോറിയത്തിൽവച്ച് നടത്തും. കേരള ഹജ്ജ് കമ്മറ്റി മെമ്പർ സഫർ കയാൽ, തൊടുപുഴ ഇമാം കൗൺസിൽ ചെയർമാൻ നൗഫൽ കൗസരി, ദാറുൽ ഫത്തഹ് ജനറൽ സെക്രട്ടറി ടി. കെ. അബ്ദുൾകരീം സഖാഫി, പുത്തൻപള്ളി ചീഫ് ഇമാം മുഹമ്മദ് സ്വാബിർ അഹ്‌സനി, പെരുമ്പിള്ളിച്ചിറ മുഹ്‌യിദ്ദീൻ മസ്ജിദ് ചീഫ് ഇമാം സഹ്‌ല് ഫൈസി, അൽ അസ്ഹർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ ഹാജി കെ. എം. മൂസ, ട്രെയിനർമാരായ കെ. എ. അജി, വി. കെ. അബ്ദുറസ്സാഖ്, എൻ. ഷാനവാസ്, അബ്ദുൾ റഹ്മാൻ പുഴക്കര, കെ.എച്ച്. ഉബൈസ്, കെ. കെ. നജീബ്, ശൈഖ് മുഹമ്മദ്, എം.എം. നാസർ, ബീന നാസർ തുടങ്ങിയവർ പങ്കെടുക്കും. കേരള ഹജ്ജ് കമ്മറ്റി ഫാക്കൽറ്റി എൻ. ഷാജഹാൻ ജില്ലാ ട്രയിനേഴ്‌സ് ഓർഗനൈസർ അബ്ദുൾ സലാം സഖാഫി ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.